webnovel

നിഴലുകളുടെ പ്രണയവും ആത്മാവിന്റെ പ്രതികാരവും

നിഴലുകളുടെ പ്രണയവും ആത്മാവിന്റെ പ്രതികാരവും

ഭാഗം - 3

പ്രകൃതിക്ക് വെളിച്ചമായി ജ്വോലിച്ചു നിന്ന ആദിത്യന് അസ്തമയ സമയമായിരിക്കുന്നു.. പതിയെ പതിയെ ആദിത്യൻ അസ്തമിച്ചു തുടങ്ങി.. ജീവജാലകങ്ങൾ എല്ലാം അവരുടെ വാസസ്ഥലത്തെക്ക് തിരിച്ചു പോയ്കൊണ്ടിരിക്കുന്നു.. എല്ലാവരും അവരുടെ വാസസ്ഥലത്തേക്ക് പ്രവേശിച്ചതിന് ശേഷം ആദിത്യൻ അസ്തമിച്ചു വിശ്രമത്തിലേക്ക് പോയി.. ഇന്ന് അമാവാസി നാൾ.. ചന്ദ്രദീപം തെളിയാത്ത രാത്രി.. ആ രാത്രിയിൽ ഇരുട്ടിനെ വരവേൽക്കാൻ ഭയമില്ലാത്ത മൂങ്ങകൾ അവരുടെ രാഗം ആലപിച്ചു തുടങ്ങി.. ഭയാനകമായ രാഗം.. ആ രാഗം ശ്രവിച്ചു കൊണ്ട് ഒരു പറവ ഒറ്റയ്ക്ക് ഒരു വൃക്ഷത്തിൽ ഇരിക്കുകയാണ്.. നഷ്ടങ്ങളെ ചിന്തിച്ചു മനസ്സ് നീറിയ വേദനയോടു അഭയസ്ഥാനത്ത് ഇരുന്ന് വിതുമ്പുന്ന പിതാവ് പറവ.. ആ നേരത്ത് ഇരുട്ടിനൊപ്പം അപ്രതീക്ഷിതമായ കാറ്റു വേഗതയിൽ വീശാൻ തുടങ്ങി.. വൃക്ഷങ്ങൾ ആടിയുലയാൻ തുടങ്ങി.. നിദ്രയിലായിരുന്നു പറവകൾ ഞെട്ടിയുണർന്നു പേടിയോടെ ഉച്ചത്തിൽ കരയാൻ തുടങ്ങിയിരിക്കുന്നു.. പിതാവ്‍ പറവ ആകെ പരിഭ്രാന്തിയിലായി.. പക്ഷെ ആ കാറ്റു അധികനേരം നീണ്ടു നിന്നില്ല.. ശക്തിയാർജ്ജിച്ചു വന്ന കാറ്റു നിലച്ചു.. ഒപ്പം പറവകളുടെ വിലാപവും പതിയെ പതിയെ നിലച്ചു തുടങ്ങി.. എങ്ങും നിശബ്ദത.. ആ നിശബ്ദതതയിൽ പിതാവ് പറവയും ഒന്ന് മയങ്ങാൻ ശ്രമിച്ചു.. വൃക്ഷത്തിന്റെ ശിഖരത്താൽ നിദ്രതൂകാൻ തയാറായ പറവയെ ഒട്ടും പ്രതീക്ഷിക്കാതെ ആ ധ്വനി വീണ്ടും ശ്രവണേന്ദ്രിയത്തിലേക്ക് തുളച്ചു കയറി.. തന്റെ പ്രിയതമയുടെ സ്വരം.. പറവ ചുറ്റിനും നോക്കി.. ആരെയും കാണാനില്ല.. പറവയുടെ പിന്നിൽ നിന്നും വീണ്ടും ആ സ്വരം.. ആരോ വിളിക്കുന്ന പോലെ.. പറവ തിരിഞ്ഞുനോക്കിയതും ഞെട്ടിപോയി.. തന്നെ ഉപേക്ഷിച്ചു സ്വർഗത്തിലേക്ക് യാത്രയായ സ്നേഹനിധിയായ പത്നി.. ചെറുചിരിയോടെ പത്നി തന്റെ പ്രാണനാഥനെ അരികിലേക്ക് വിളിച്ചു.. പ്രിയതമയെ കണ്ട സന്തോഷത്തിൽ പ്രാണനാഥനായ പറവ അതിവേഗം അരികിലേക്ക് ചെന്നു.. പറവ അരികിൽ ചെന്നതും പത്നിയുടെ ചിരി മറഞ്ഞു.. പ്രിയതമയായ പറവയുടെ മുഖം മാറി.. കണ്ണുകളിൽ ചുവന്ന് തുടുത്തു.. ശരീരവും ചിറകുകളും ഭീമാകരമായി.. ഉഗ്രരൂപിത്തിൽ പറവയായി മാറി ഉയരത്തിലേക്ക് പറന്നുയർന്നു.. ആ രൂപം കണ്ട പ്രാണനാഥനായ പറവ ആകെ ഭയന്ന്.. വീണ്ടും കാറ്റു അതിവേഗതയിൽ വീശാൻ തുടങ്ങി.. സമാധാനത്തിലേക്ക് പോയ മറ്റു പറവകളെല്ലാം വീണ്ടും കരയാൻ തുടങ്ങി.. ഉഗ്രരൂപിയായ പ്രിയതമ കോപാഗ്നിയിൽ ചുണ്ടുകൾ മൂർച്ചകൂട്ടി തന്റെ പ്രാണനാഥന്റെ അരികിലേക്ക് പ്രതികാരം തീർക്കാൻ വേഗതയിൽ പാഞ്ഞു.. തന്റെ തെറ്റ് മനസിലായ പ്രാണനാഥൻ പത്നിയുടെ കരത്താൽ മരണത്തിനു കീഴടങ്ങാൻ തയാറായി ചിറകുകൾ വിടർത്തി പുഞ്ചിരിയോടെ നിന്നു..

[തുടരും..]