webnovel

നിഴലുകളുടെ പ്രണയവും ആത്മാവിന്റെ പ്രതികാരവും

നിഴലുകളുടെ പ്രണയവും ആത്മാവിന്റെ പ്രതികാരവും

ഭാഗം - 1

രാത്രിയുടെ യാമത്തിൽ ഇരുട്ടിന്റെ മറനീക്കി ചന്ദ്രദീപം ചെറുവെളിച്ചത്തോടെ എങ്ങും നിറഞ്ഞു നിന്നു.. വെള്ളകെട്ടുപോലെ മേഘങ്ങൾ അതിവേഗം ചന്ദ്രദീപത്തിൻ അരികെ പായുകയാണ്.. കാറ്റിന്റെ വേഗത പതിയെ പതിയെ കൂടുകയാണ്.. വൃക്ഷങ്ങൾ സന്തുഷ്ടരാണ്.. കാറ്റിന്റെ സുഗന്ധത്തിൽ വൃക്ഷത്തിൻ ദളങ്ങൾ നൃത്തമാടുകയാണ്.. അതികം ദൂരമില്ലാതെ ഒരു കൊച്ചു വൃക്ഷം കണ്ണീരിൽ കുതിർന്ന് ആ നൃത്തം കാണുകയാണ്.. കണ്ണീർ തുടക്കാൻ ഒരു ദളങ്ങൾ പോലുമില്ല ഇല്ലാത്ത ഒരു കൊച്ചു വൃക്ഷം.. കരിഞ്ഞുണങ്ങി നിൽക്കുന്ന ആ വൃക്ഷത്തിന് ആകെ ഉള്ള ആശ്വാസം ആ വൃക്ഷശാഖയിൽ വന്നിരിക്കുന്ന രണ്ട് പറവകൾ ആണ്.. എന്നും രാത്രി ചന്ദ്രദീപം തെളിയുമ്പോൾ അവർ രണ്ട് പേരും ഒരുമിച്ചു അവിടെ കൂട്ടുകൂടും.. അവരുടെ പ്രണയം രണ്ട് ചുണ്ടുകളിൽ ആ കുഞ്ഞ് വൃക്ഷത്തെ വിസ്മയിപ്പിക്കും.. കുറച്ച് നേരങ്ങൾക്ക് ശേഷം ആ പ്രണയപറവകൾ പറന്നു പറന്നു അകലേക്ക്‌ പോകും.. അവരുടെ വരവിനായി എന്നും ആ വൃക്ഷം കാത്തിരിക്കും.. കുറച്ച് നാളുകൾ അങ്ങനെ മുന്നോട്ടു പോയി.. ഒരു ദിനം രണ്ട് പറവകളും വൃക്ഷത്തിൽ വന്ന് ചേർന്നില്ല.. വൃക്ഷത്തിന് സങ്കടം വർധിച്ചു.. ആ പറവകൾക്ക് എന്തേലും വിപത്ത് സംഭവിച്ചു കാണുമോ എന്നൊരു ഉൾഭയം.. അടുത്ത അടുത്ത ദിനങ്ങളിലും പറവകൾ വരാതെയായി.. വൃക്ഷത്തിൻ മനസ്സ് തകർന്നടിഞ്ഞു.. ആ വേദന കണ്ട കാറ്റ് ആഞ്ഞു വീശാൻ തുടങ്ങി.. അടുത്തുള്ള വൃക്ഷങ്ങളുടെ ദളങ്ങളെല്ലാം അടർന്നു വീണു തുടങ്ങി.. വെള്ളകുപ്പായം അണിഞ്ഞ മേഘങ്ങൾ കറുത്തകുപ്പായത്തിൽ കാർമേഘങ്ങളായി മാറി.. കാർമേഘത്തിന്റെ കോപത്തിൽ ചന്ദ്രദീപം അണഞ്ഞു.. ശക്തിയാർജ്ജിച്ച പേമാരി പെയ്തിറങ്ങി വൃക്ഷങ്ങൾക്ക് ചുറ്റും.. കാർമേഘത്തിന്റെ കോപാഗ്നിയിൽ കാറ്റു കൊടുങ്കാറ്റായി മാറി.. വലിയ വലിയ വൃക്ഷങ്ങളുടെ ദളങ്ങൾ എല്ലാം മാരകമായി പൊഴിഞ്ഞു വീഴാൻ തുടങ്ങി.. കാറ്റിന്റെ ശക്തിയിൽ കുഞ്ഞ് വൃക്ഷം ആടിയുലയാൻ തുടങ്ങി.. പേമാരിയിൽ നിന്നും ഒഴുകി എത്തിയ ജലം വൃക്ഷത്തിൻ വേരുകളിലേക്ക് ചേക്കേറാൻ തുടങ്ങി.. വേരിന്റെ ദൗർബല്യത്തിൽ നിന്ന കുഞ്ഞ് കുഞ്ഞ് വൃക്ഷങ്ങളും ചെടികളും ആ ജലത്തിന്റെ ഒഴുക്കിൽപ്പെട്ടു ദൂരേക്ക് ഒഴുകി തുടങ്ങി.. ഒടുവിൽ ദളങ്ങൾ ഇല്ലാത്ത ആ കുഞ്ഞ് വൃക്ഷവും നിലപതിച്ചു അവർക്കൊപ്പം ഒഴുകി മുന്നോട്ടു പോയി.. ആ ഒഴുക്കിൽ പോകുമ്പോഴും വൃക്ഷത്തിന്റെ മനസ്സിൽ ഒന്നേ ഉള്ളൂ.. ആ രണ്ട് പറവകളെ ഒന്നുടെ ദർശിക്കാൻ സാധിച്ചുവെങ്കിൽ എന്ന്.. സകലപ്രപഞ്ചത്തെയും സാക്ഷിനിർത്തി വൃക്ഷങ്ങൾ ഒഴുകി മുന്നോട്ടു പോയി..

[തുടരും..]